Last Updated: April 21, 2026
ദി പീച്ചി അഫയര്‍
"സൗമ്യമായ പീച്ച് നിറത്തിന് മുന്‍തൂക്കമുള്ള ആധുനിക വസതി"

വര്‍ണ്ണങ്ങള്‍ക്ക് ജീവനുണ്ട്. ചിലപ്പോളത് ശാന്തതയിലേക്കും സ്വാസ്ഥ്യത്തിലേക്കും വഴി നടത്തുന്നു. മറ്റു ചിലപ്പോള്‍ സങ്കീര്‍ ണതയുടെ മൂടുപടം തീര്‍ക്കുന്നു. പീച്ച് നിറത്തെ പരീക്ഷ ണാത്മകമായി ആധുനിക വാസ്തു ഗുണങ്ങളിലേക്ക് ലയിപ്പിച്ചപ്പോള്‍ ജനിച്ച സുന്ദരമായ വസതിയാണ് ദി പീച്ചി അഫയര്‍. ആദ്യ കാഴ്ചയില്‍ തന്നെ പ്രിയം തോന്നുന്ന ഈ നിര്‍മ്മിതി പീച്ച് നിറത്തിന്‍റെ മാസ്മരി കതയും അതിലൂടെ ജനിക്കുന്ന ആംപിയന്‍സും കൊണ്ടാണ് വേറിട്ടു നില്‍ക്കുന്നത്. നവാസ് അബ്ദുള്ളയ്ക്കും കുടുംബത്തിനും വേണ്ടി കൊല്ലം ജില്ലയിലെ കുറയില്‍ ഒരുക്കിയ വീട്, ആര്‍ക്കിടെക്റ്റുകളായ ഷബിന്‍ എസ് ഷാജഹാന്‍, ആദര്‍ശ് രാജേന്ദ്രന്‍ (മണ്‍സൂണ്‍ പ്രോജക്റ്റ്സ്, കൊച്ചി) എന്നിവര്‍ ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തത്.

ഫോര്‍മല്‍ ലിവിങ്: ഡാര്‍ക്ക് പീച്ച് നിറത്തിലുള്ള സോഫ്റ്റ് ഫാബ്രിക്ക് ഫിനിഷ് കുഷ്യന്‍ ഇരിപ്പിടം, തേക്ക് തടിയില്‍ ചെയ്തെടുത്ത ദീര്‍ഘചതുരാകൃതിയിലുള്ള ടീപോയ്, എന്നിവയ്ക്കൊപ്പം കോണ്‍ട്രാസ്റ്റ് കളര്‍ ഫിനിഷിലുള്ള വുഡന്‍ സ്വിങും ഇവിടെ ഫര്‍ണിച്ചറായി ഒരുക്കി.

പരീക്ഷണാത്മകതയെയും കാലത്തിനു മുന്നേയുള്ള ചിന്തകളെയും സൂചിപ്പിക്കുന്ന അവന്‍റ്-ഗാര്‍ഡ് എന്ന ആശയത്തില്‍ നിന്നാണ് പീച്ചി അഫയറിന്‍റെ പ്ലാന്‍ വികസിച്ചത്. മിനിമലിസത്തിന്‍റെയും, ധീരമായ വര്‍ണ്ണ പാലറ്റിന്‍റെയും, നൂതനമായ ഡിസൈന്‍ ഘടകങ്ങളുടെയും സുന്ദരമായ സംയോജനം ഇവിടെ കാണാം. ഇത് സ്പേസു കള്‍ക്കൊരു അസാധാരണത്വം കൊണ്ട് വരുന്നു. സുഗമവും സമകാലികവുമായ ഡിസൈന്‍ സ്കീമാണ്, ഇവിടെ നടപ്പാക്കിയിരിക്കുന്നത്. ലീനിയര്‍ സ്ട്രക്ചര്‍ പാറ്റേണുകളും തുറന്ന ഇടങ്ങളും ചേരുന്ന പ്രവര്‍ത്തനക്ഷമമായ സ്പേസ് വിന്യാസം കാണാം. മിതത്വം അടിസ്ഥാനമാക്കിയ ഇന്‍റീരിയറുകള്‍ ലളിതവും സൂക്ഷ്മവുമാണ്. അലങ്കോലമില്ലാത്ത ഇടങ്ങള്‍ ലാളിത്യത്തിനും പ്രവര്‍ത്തനക്ഷമതയ്ക്കും പ്രാധാന്യം നല്‍കുന്നു. സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി സ്പേസ്, ഡൈനിങ്, നാലു ബെഡ്റൂമുകള്‍, കോര്‍ട്ട്യാര്‍ഡ്, കിച്ചന്‍, വര്‍ക്കേരിയ എന്നിവയാണ് സ്പേസുകള്‍. പീച്ച് നിറം തന്നെയാണ് ഇന്‍റീരിയറിലെ പ്രധാന ഹൈലൈറ്റ്. സ്പേസുകള്‍ക്ക് ഊഷ്മളതയും പ്രസന്നതയും പകരാന്‍ ഈ നിറത്തിന് സാധിച്ചു. സൗമ്യമായ ഫീല്‍ കൊണ്ട് വരുന്ന ഈ നിറം എല്ലാ കോണുകളിലും തുടരുന്നു. പലപ്പോഴും മോഡേണ്‍ ഡിസൈനില്‍ ഉണ്ടായേക്കാവുന്ന വിരസതയെ ഇത് തകര്‍ക്കുന്നു. പീച്ച് നിറം ആധിപത്യം പുലര്‍ത്തുമ്പോളും ഇടങ്ങളുടെ ദൃശ്യപരത കൂട്ടുന്നതി നായി ഊര്‍ജ്ജസ്വലവും വര്‍ണ്ണാഭവുമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കളര്‍ പോപ്പുകള്‍ ഫോക്കല്‍ പോയിന്‍റുകളായി വര്‍ത്തിക്കുന്നു.

ബെഡ്റൂമുകള്‍: ക്ലീന്‍ ഡിസൈന്‍ ഫീലുള്ള ബെഡ്റൂമില്‍ സോഫ്റ്റ് ഫര്‍ണിഷിങ് ഉള്‍പ്പെടെ പീച്ച് കളറിലാണ്. വാഡ്രോബ് യൂണിറ്റി ന്‍റെ ഷട്ടര്‍ മിറര്‍ നല്‍കി ഒരുക്കിയത്, ഇവിടെ സുതാര്യവും വിശാലവുമായ അനുഭവമൊരുക്കുന്നു. മാറ്റ് ഫിനിഷ് ടൈലാണ് ഫ്ളോറിങ്ങില്‍ വരുന്നത്.

രൂപകല്‍പ്പനയുടെ പൊതു സ്വഭാവം മാറ്റാതെ തന്നെ സ്പേസുകള്‍ക്ക് ഊര്‍ജ്ജമേകുന്നു. വായു സഞ്ചാരവും വെളിച്ചവും ഇവിടുത്തെ സ്പേസിന്‍റെ ഗുണങ്ങള്‍ ഉയര്‍ത്താനിടയാക്കി. ഘടനയ്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ശൂന്യതകളും സ്കൈലൈ റ്റ് ഏരിയകളും സ്വാഭാവിക വെളിച്ചത്തെ പരക്കാന്‍ അനുവദിക്കുന്നു. ഇവ ആകര്‍ഷകമായ പാറ്റേണുകളും നിഴലുകളും സൃഷ്ടിക്കുന്നു. പ്രകാശത്തിന്‍റെ ഇടപെടല്‍ കൂടുതല്‍ ചലനാത്മകത കൊണ്ട് വരുന്നു.

കിച്ചന്‍: ഗ്രേ-വൈറ്റ് കളര്‍ കോമ്പിനേഷന്‍ കിച്ചന് വളരെ മിനിമലായ കളര്‍ടോണ്‍ നല്‍കുന്നു. പ്ലൈവുഡിനൊപ്പം ലാമിനേറ്റ്സ് ചേര്‍ത്ത്, ക്യാബിനറ്റുകളൊരുക്കി.ക്വാര്‍ട്ട്സാണ് കൗര്‍ടോപ്പിലൊട്ടിച്ചത്.

ഇവിടുത്ത ഓരോ ഫര്‍ണിച്ചറും ഡിസൈനിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ തക്കവ ണ്ണം ക്രമീകരിച്ചു. സോളിഡ് വുഡ് പ്രകൃതിയുടെ സ്പര്‍ശം നല്‍കുന്നു. ആധുനി കതയുടെയും ഊഷ്മളതയുടെയും സന്തുലിതത്വമൊരുക്കുന്നു. മെറ്റീരിയലുകളുടെ തെരഞ്ഞെടുപ്പ് മുതല്‍ ഇടങ്ങളുടെ ക്രമീകരണം വരെയുള്ള എല്ലാ ഡിസൈന്‍ തീരുമാനങ്ങളും, സ്വാസ്ഥ്യത്തിന്‍റെയും ശാന്തതയുടെയും ബോധം വളര്‍ത്തുന്നതി നായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. വെളിച്ചവും നിഴലും നിറവും പച്ചപ്പുമെല്ലാം ഇവിടെയൊരു ആര്‍ട്ട് പോലെ സുന്ദരമാകുന്നു. ദി പീച്ചി അഫയര്‍ എന്ന ഈ വീട്, ആധുനിക ഡിസൈന്‍ തത്വങ്ങളുടെയും, ധീരമായ വര്‍ണ്ണ പാലറ്റിന്‍റെയും, അവന്‍റ്-ഗാര്‍ ഡ് ആശയത്തിന്‍റെയും കൂടിച്ചേരലിന്‍റെ തെളിവായി നിലകൊള്ളുന്നു.

Architect : Ar. Shabin S Shajahan, Ar. Adarsh Rajendran

Address : Monsoon Projects, Panampilly Nagar, Kochi.

Ph: 9639 124868, 7902 718860.

Client : Navaz Abdul & Neena Nawaz

നവാസ് അബ്ദുള്‍ & ഫാമിലി

ലൊക്കേഷന്‍ / Location: Elampalloor, Kollam.

പ്ലോട്ട് / Plot : 10 Cent.

Built Area : 2550 Sq. Ft.

Newsletter

Subscribe our latest news/publications.

www.designerpublications.com
Ebco

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.