കോറിഡോര്‍ ഹൗസ്
"സ്വകാര്യതയ്ക്കും സ്വാസ്ഥ്യത്തിനും തുല്യ പ്രാധാന്യമുള്ള വസതി"
തികഞ്ഞ സ്വകാര്യതയോടെ പ്രകൃതി വെളിച്ചം പരമാവധി അകത്തെത്തും
വിധം ഒരുക്കിയ ഈ വസതി തൃശ്ശൂര്‍ ജില്ലയിലെ കുഴിക്കാട്ട്ശ്ശേരിയില്‍
ആണുള്ളത്. അദ്ധ്യാപകനായ ലോഷിദ്ധിനു വേണ്ടിയാണ് ആര്‍ക്കിടെക്റ്റുകളായ
മനുരാജ് സി ആറും സഞ്ജുക്ത ചക്രബര്‍ത്തിയും (ഐ 2 എ ആര്‍ക്കിടെക്റ്റ്സ്,
തൃശ്ശൂര്‍) 4020 സ്ക്വയര്‍ ഫീറ്റ് ഉള്ള ഈ വസതി യാഥാര്‍ത്ഥ്യമാക്കിയത്. 23.5 സെന്‍റാണ്
തിരക്കേറിയ ഹൈവേയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്ലോട്ടിന്‍റെ വിസ്തീര്‍ണ്ണം. ജന
സാന്ദ്രതയേറിയ പ്രദേശത്ത് ഹരിതിബിoബങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തി തികഞ്ഞ സ്വകാര്യതയുള്ള വീടൊരുക്കുക
എന്ന വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആര്‍ക്കിടെക്റ്റുകള്‍ക്ക് സാധിച്ചിട്ടുണ്ട്. പ്രധാനപാതയോരത്ത് സ്ഥിതി
ചെയ്യുന്നതും ചെരിവുള്ളതുമായ പ്ലോട്ടില്‍ പൊടിയടിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.
ഫാമിലി ലിവിങ്:
ടെക്സ്ചര്‍ ഫിനിഷ് നല്‍കിയ ഭിത്തിയില്‍
ആണ് ടിവി യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ഫാബ്രിക് ഫിനിഷിലാണ് ഇരിപ്പിടങ്ങള്‍.
ട്വിന്‍ കോഫി ടേബിള്‍ മെറ്റല്‍ ഫിനിഷിലാണ്.
വെര്‍ട്ടിക്കല്‍ കൈവരിയുള്ള ഗോവണി
ബുദ്ധ കോര്‍ട്ട്യാര്‍ഡിനഭിമുഖമായുള്ള ഈ
ഏരിയയിലൂടെയാണ് കടന്നുപോകുന്നത്.
പ്ലോട്ടിന്‍റെ മുന്‍വശത്ത് ഉയരമേറിയ ഒരു മതില്‍ കെട്ടിയും ഹരിതിബിoബങ്ങള്‍ സമൃദ്ധമായി ഉള്‍പ്പെടുത്തിയുമാണ് സ്വകാര്യത
ഉറപ്പാക്കിയതും പൊടി ശല്യം പരിഹരിച്ചതും. സുഷിരങ്ങളും തുറസ്സുകളും നല്‍കിയതിലൂടെ കൂറ്റന്‍ മതിലിനെ കൂടുതല്‍ സുന്ദരമാക്കിയതിനൊപ്പം
വായു സഞ്ചാരവും സുഗമമാക്കാന്‍ കഴിഞ്ഞു.
മുന്‍വശത്തെ മതിലിലെന്ന പോലെ ഗോവണിച്ചുമരുകളിലും വാതിലുകളിലും പെര്‍ഫൊറേറ്റഡ്
പാറ്റേണുകള്‍ ഇടം പിടിച്ചിട്ടു്. ലാന്‍ഡ് സ്കേപ്പില്‍ പതിച്ച പേവറുകളും പെര്‍ഫോറേറ്റഡ് തീമിനോട് ഒത്തു പോകുന്നതാണ്.
ഈ വീടിന് കോറിഡോര്‍ ഹൗസ് എന്ന പേര് ലഭിക്കാന്‍ കൂടി കാരണമായ ഇടനാഴിയാണ്അ കത്തളത്തിലെ പ്രധാന ആകര്‍ഷണം.
വിവിധ ഇടങ്ങളെ കൂട്ടിയിണക്കുന്ന ആ ഇടനാഴി ഈ വീടിന്‍റെ ജീവ നാഡി തന്നെയാണെന്ന് നിസ്സംശയം പറയാം. ഇടനാഴിയുടെ
ഇരുവശങ്ങളിലായാണ് ലിവിങ് സ്പേസുകളും കിടപ്പുമുറികളും വിശ്രമ ഇടങ്ങളും ക്രമീകരിച്ചത്. വശങ്ങളില്‍ ഇടം നേടിയ കോര്‍ട്ട്യാര്‍ഡുകളും
ലോണുകളും ഗ്രീന്‍ പോക്കറ്റുകളും ആണ് ഓരോ ഇടത്തെയും ശ്വസിക്കാന്‍ സഹായിക്കുന്നത്. ഇടനാഴിയുടെ ഇടതുവശത്തുള്ള കോര്‍ട്ട്യാര്‍ഡിലാണ്
പൂജാ ഏരിയ ക്രമീകരിച്ചത്. ഫാമിലി ലിവിങ് ആണ് പൂജാ ഏരിയക്കപ്പുറമുള്ളത്. ഇടനാഴിയുടെ വലതുവശത്ത് ഡൈനിങ്, കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍,
യൂട്ടിലിറ്റി സ്പേസ് എന്നിവയും സ്ഥാനപ്പെടുത്തി. ഡൈനിങ്ങില്‍ നിന്ന് നേരിട്ട് ലാന്‍ഡ്സ്കേപ്പിലേക്ക് ഇറങ്ങാന്‍ കഴിയും. ഇടനാഴിയുടെ ഇടതുവശത്ത്
ഏകദേശം മധ്യഭാഗത്തായിട്ടാണ് ഗോവണി ഉള്ളത്.
മാസ്റ്റര്‍ ബെഡ്റൂം:
കോഫി കോര്‍ണര്‍ ഉള്‍പ്പെടുത്തിയ മാസ്റ്റര്‍ ബെഡ്റൂമിന്‍റെ
ഹെഡ്ബോര്‍ഡിന് ലെതര്‍ ഫിനിഷ് ആണ് നല്‍കിയിരിക്കുന്നത്.
കോര്‍ട്ട്യാര്‍ഡിലേക്ക് നയിക്കുന്ന സ്ലൈഡിങ് ഡോര്‍ മിതത്വം
തുളുമ്പുന്ന ഈ കിടപ്പുമുറിയുടെ ഭാഗമാണ്.
ഇടനാഴിയുടെ ഇരുവശത്തുമുള്ള കോര്‍ട്ട്യാര്‍ഡുകള്‍ ഈ നിര്‍മ്മിതിയുടെ ശ്വാസകോശങ്ങള്‍ ആയി കൂടി വര്‍ത്തിക്കുന്നു്. കോറിഡോര്‍
അവസാനിക്കുന്നിടത്ത് പരസ്പരാഭിമുഖമായാണ് കോര്‍ട്ട്യാര്‍ഡുകളിലേക്ക് നോട്ടം എത്തും വിധം ഒരുക്കിയ കിടപ്പുമുറികള്‍ സ്ഥിതി ചെയ്യുന്നത്.
വീടിന്‍റെ മുഖപ്പിന് സമീപമുള്ള നീന്തല്‍കുളം ചൂട് കുറച്ച് അകത്തളാന്തരീക്ഷം ഊഷ്മളമാക്കാന്‍ ഉതകുന്നുണ്ട്. ജിംനേഷ്യവും ഒരു കിടപ്പുമുറിയും
മാത്രമേ മുകള്‍ നിലയില്‍ ഉള്ളൂ. തിരക്കേറിയ ജീവിതത്തില്‍ അന്തേവാസികളുടെ സ്വാസ്ഥ്യം ഉറപ്പാക്കാന്‍ ഉതകുന്ന ജിംനേഷ്യം, ചൂടിനെ
നിയന്ത്രിക്കാന്‍ കൂടി സഹായിക്കുന്ന നീന്തല്‍ക്കുളം, കുട്ടികളുടെ കളിസ്ഥലമായി പ്രയോജനപ്പെടുത്താവുന്ന ലോണ്‍ ഏരിയ എന്നിവ ഈ
വീടിനെ സമകാലിക സൗകര്യങ്ങള്‍ എല്ലാം തികഞ്ഞതാക്കി തീര്‍ക്കുന്നു. പരമാവധി ഇടങ്ങള്‍ കോര്‍ട്ട്യാര്‍ഡിന് അഭിമുഖമായി ക്രമീകരിച്ചത്
ശ്രദ്ധേയമാണ്.
ഡൈനിങ്: മുഴുനീള ജനാലകളും ലാന്‍ഡ്സ്കേപ്പിലേക്ക് നയിക്കുന്ന സ്ലൈഡിങ് ഡോറുമാണ്
ഡൈനിങ്ങിന്‍റെ വശങ്ങളിലുള്ളത്. ഫാബ്രിക് ഫിനിഷ് മെറ്റല്‍ ചെയറുകളും
ഫുള്‍ ബോഡി ടൈല്‍ ടോപ്പ് ഉള്ള മെറ്റല്‍ ടേിളുമാണ് ഇവിടെ ഇടം പിടിച്ചത്.
സമാധാനകാംക്ഷിയും വിജ്ഞാന കുതുകിയുമായ വീട്ടുടമയുടെ വ്യക്തിത്വത്തെ
പ്രതിഫലിപ്പിക്കുന്നതാണ് ഈ വീടിന്‍റെ ഘടന. ഒരു പ്രതിരോധം അഥവാ
തടസ്സമായി മാറിയേക്കാമായിരുന്ന മുന്നിലെ കൂറ്റന്‍ മതില്‍ വെളിച്ചവും
കാറ്റും നിയന്ത്രിതമായ തോതില്‍ അകത്തേക്ക് സന്നിവേശിപ്പിച്ചുകൊണ്ട്
ബാഹ്യ ലോകത്തേക്കുള്ള വാതായനമായി മാറിയിരിക്കുകയാണ് ഇവിടെ.
സ്വകാര്യത എന്നത് ബാഹ്യലോകവുമായി ഉള്ള ബന്ധം വിച്ഛേദിക്കല്‍
അല്ല മറിച്ച് ബാഹ്യ ലോകത്തെ നിയന്ത്രിതമായ രീതിയില്‍ അകത്തേക്ക്
ആവാഹിക്കല്‍ ആണെന്ന് തെളിയിക്കുകയാണ് കോറിഡോര്‍ ഹൗസ് എന്ന
ഈ നിര്‍മ്മിതി.
Architect : Ar. Manuraj C R & Ar. Sanjukta Chakraborty
Address : I 2 A Architects Thrissur.
Owner: Loshidh.
Loshidh & Family.
ലൊക്കേഷന്‍ / Location: Kuzhikattusery, Thrissur.
പ്ലോട്ട് / Plot : 23.5 Cents.
Built Area : 4020 Sq Ft.