ഡിസൈനര്‍ + ബില്‍ഡര്‍ മാഗസിന്‍ എപ്രില്‍ പതിപ്പിന്‍റെ
ലോഞ്ചും ഡീ ടോക്സ്-ഡിസൈനര്‍ ടോക്സ് സീരിസിന്‍റെ
ആദ്യ സെഷനും കുമ്പളം കോര്‍ട്ട് യാര്‍ഡ് ബൈ പ്രൈം മെറി
ഡിയനില്‍ നടന്നു. ഡിസൈനര്‍ മാഗസിന്‍ മാര്‍ക്കറ്റിങ് വൈസ്
പ്രസിഡന്‍റ് ആര്‍. സുരേന്ദ്രന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന്, ആര്‍ക്കിടെക്റ്റ് ജയാനന്ദ് കിലികാര്‍ (പ്രിന്‍സിപ്പല്‍ ആര്‍ക്കിടെ
ക്റ്റ്, കിലികാര്‍ ആര്‍ക്കിടെക്ചറല്‍സ് കൊച്ചി, ലയണ്‍സ് ക്ലബ്
മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍) ആര്‍ക്കിടെക്റ്റ് ബി ആര്‍ അജിത്തിന് (സ്ഥാപകന്‍, അജിത്ത് അസോസിയേറ്റ്സ് & ഏഷ്യന്‍
സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷ
ന്‍സ്- ആസാദി ചെയര്‍മാന്‍) ഡിസൈനര്‍ മാഗസിന്‍റെ
എപ്രില്‍ പതിപ്പ് കൈമാറി കൊണ്ട് ലോഞ്ച് കര്‍മം നിര്‍വഹിച്ചു.
ആര്‍ക്കിടെക്റ്റ് എല്‍ ഗോപകുമാര്‍ (ചീഫ് എഡിറ്റര്‍ & മാനേജിങ്
ഡയറക്ടര്‍, ഡിസൈനര്‍ പബ്ലിക്കേഷന്‍സ്), ഡോ. സജീവ് നായര്‍
(ലൈഫ് സയന്‍റിസ്റ്റ്, സീരിയല്‍ എന്‍റ്രപ്രണര്‍ & ബയോഹാക്കിങ്,
ട്രാന്‍സ്ഫോര്‍മേഷന്‍ കോച്ച്) എന്നിവരും സന്നിഹിതരായിരുന്നു.
ഡീ ടോക്സ് സെഷനെയും സ്പീക്കര്‍ ഡോ. സജീവ് നായരെയും
ആര്‍ക്കിടെക്റ്റ് അനൂജ് ഗോപകുമാര്‍ (വൈസ് പ്രസിഡന്‍റ്
& ചീഫ് ആര്‍ക്കിടെക്റ്റ്, കുമാര്‍ ഗ്രൂപ്പ് ടോട്ടല്‍ ഡിസൈനേഴ്സ്,
കൊച്ചി) പരിചയപ്പെടുത്തി. തുടര്‍ന്ന് നടന്ന ടോക്ക് ഷോയില്‍
മെന്‍റല്‍ പവര്‍ അപ്പിനെ കുറിച്ച് ഡോ. സജീവ് നായര്‍ വിശദമായി
സംസാരിക്കുകയും സദസിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക്
ഉത്തരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നെറ്റ് വര്‍ക്കിങ്ങും
ഡിന്നറും ഉണ്ടായിരുന്നു.