ഐ ഐ എ കേരളാ ചാപ്റ്ററിന് പുതിയ നേതൃത്വം
ഐ ഐ എ കേരളാ
ചാപ്റ്ററിന്‍റെ 2026-2028 വര്‍ഷത്തെ
ഭാരവാഹികളുടെ സ്ഥാനാരോഹണ
ച്ചടങ്ങ് കഴിഞ്ഞമാസം 20-ന് വൈകിട്ട്
നാലിന് പാലാരിവട്ടത്തെ ഹോട്ടല്‍
മണ്‍സൂണ്‍ എംപ്രസ്സില്‍ ഐഐഎ
ജനറല്‍ബോഡി യോഗത്തിന്‍റെ ഭാഗമായി
നടന്നു. സര്‍ക്കാര്‍ വകുപ്പുകളും
ആര്‍ക്കിടെക്ചര്‍ മേഖലയിലെ
പ്രൊഫഷണലുകളും തമ്മിലുള്ള
ബന്ധം ശക്തിപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നിര്‍ണായക
പങ്കുവഹിക്കുമെന്ന് ചടങ്ങ്
ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ
ടൂറിസം, സാംസ്കാരിക വകുപ്പ്
മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു.
പദ്ധതികളുടെ മിനിമം ഫീസ്
ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍
ആര്‍ക്കിടെക്റ്റുകള്‍ ഉന്നയിക്കുന്ന
ആശങ്കകള്‍ പരിഹരിക്കും എന്നും
അദ്ദേഹം ആഹ്വാനം ചെയ്തു. ആര്‍ക്കിടെക്റ്റുകളുടെ ആവശ്യങ്ങളും
ആശങ്കകളും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുമെന്ന
ഉറപ്പും അദ്ദേഹം നല്‍കി. ടൂറിസം മേഖലയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍ അതത് പ്രദേശങ്ങളുടെ സംസ്കാരം,
ചരിത്രം, ജീവിതരീതി എന്നിവ പ്രതിഫലിക്കണം. കെട്ടിടങ്ങള്‍
കാഴ്ചയില്‍ ആകര്‍ഷകം ആയിരിക്കുന്നതി
നൊപ്പം സാംസ്കാരികവും ചരിത്രപരവുമായ മൂല്യങ്ങള്‍ കൂടി
ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതികള്‍ കൂട്ടായ ചര്‍ച്ചകളിലൂടെ നടപ്പാക്കണമെന്നും
മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍
മനോഹരമായ കെട്ടിടങ്ങളും ഇടങ്ങളും സൃഷ്ടിച്ച്
ആര്‍ക്കിടെക്റ്റുകള്‍ സമൂഹത്തിന് വിലപ്പെട്ട സംഭാവനകളാണ്
നല്‍കുന്നത്. സംസ്ഥാനത്തെ കൂടുതല്‍ മനോഹരമാക്കുന്നതില്‍
അവര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍
വകുപ്പുകള്‍ക്കായി സംഘടനയിലെ അംഗങ്ങള്‍ നിരവധി
ആകര്‍ഷകമായ നിര്‍മ്മിതികള്‍ ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന്
വലിയ മൂല്യം പകരുന്ന ഇടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള
കലാകാരന്മാരാണ് ആര്‍ക്കിടെക്റ്റുകള്‍ എന്നും മന്ത്രി പറഞ്ഞു.
ഐഐഎ കേരളാ ചാപ്റ്റര്‍ മുന്‍ ചെയര്‍പേഴ്സണ്‍ ആര്‍ക്കിടെ
ക്റ്റ് വിനോദ് പി സിറിയക് അധ്യക്ഷത വഹിച്ച യോഗത്തെ
ഐഐഎ ദേശീയ ട്രഷറര്‍ ആര്‍ക്കിടെക്റ്റ് ബി. സുധീര്‍, മുന്‍
എം എല്‍ എയും ഐ ഐ എയുടെ ഓണറി ഫെലോയുമായ
എ. പ്രദീപ്കുമാര്‍, കേരളാ ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ ആര്‍ക്കിടെക്റ്റ്
മൊണോലിത ചാറ്റര്‍ജി എന്നിവര്‍ അഭിസംബോധന
ചെയ്തു.
മൊണോലിത ചാറ്റര്‍ജി (ചെയര്‍പേഴ്സണ്‍), സുധീഷ് സുധര്‍മന്‍
(വൈസ് ചെയര്‍പേഴ്സണ്‍), ഷിന്‍റു ജി ജോര്‍ജ് (ട്രഷറര്‍),
ശാരിക രവി (ജോയിന്‍റ് സെക്രട്ടറി), സജോ ജോസഫ് (ജോയിന്‍റ്
സെക്രട്ടറി) എന്നിവരാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് കേരളാ ചാപ്റ്ററിന്‍റെ പുതിയ ഭാരവാഹികള്‍. ആരതി ബിനായക്, അഖില്‍ ചന്ദ്രന്‍, അനൂപ് കുമാര്‍ കെ, ജയകൃഷ്ണന്‍ ആര്‍ ജെ, നിരഞ്ജന്‍ സി വാര്യര്‍, പ്രവീണ്‍ പല്ലങ്കര, രേവതി,റോണ്‍സന്‍, സെബാസ്റ്റ്യന്‍ ജോസ്, ബിന്‍സി എന്നിവര്‍
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.