'ആര്‍ക്കിടെക്ചര്‍ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് '
അടിസ്ഥാന സൗകര്യ വികസനത്തിലുപരി ജനങ്ങളുടെ
സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പല നിര്‍ദേശ
ങ്ങളും കഴിഞ്ഞ മാസം 19-ന് കേരള നിയമസഭയില്‍
ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച
ബജറ്റില്‍ ഉണ്ടായിരുന്നു. പുതുയുഗ വികസിത കേരളം സൃഷ്ടിക്കുന്നതിന്
എല്ലാ മേഖലകളുടെയും പൊതുജനങ്ങളുടെയും നിയമസഭാംഗങ്ങളു
ടെയും സഹകരണത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ആര്‍ക്കിടെക്ചര്‍
മേഖലയ്ക്ക് പ്രതീക്ഷാവഹമായ ചില നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെ
ടുത്തിയിരുന്നു.
ഡിസൈന്‍ ആര്‍ക്കിടെക്ചര്‍ മേഖലകള്‍ ആഗോളതലത്തില്‍ തന്നെ അതിവേ
ഗത്തിലുള്ള ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്.
പരമ്പരാഗതമായ ക്ലാസ് റൂം അധിഷ്ഠിത വിദ്യാഭ്യാസത്തില്‍ നിന്ന്
സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും നേതൃപാടവവും വളര്‍ത്തുന്ന
നൂതനവും മള്‍ട്ടി ഡിസിപ്ലിനറിയും വ്യവസായ അധിഷ്ഠിതവുമായ ഒരു
തലത്തിലേക്ക് പരമ്പരാഗത ഡിസൈന്‍ വിദ്യാഭ്യാസം മാറേണ്ട കാലമായി.
ഈ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ക്ക് തുടക്കം
കുറിക്കുന്നതിന്‍റെ ഭാഗമായി പൊതു സ്വകാര്യ മേഖലകളുടെ പങ്കാളി
ത്തത്തോടെ കേരള സ്കൂള്‍ ഓഫ് പ്ലാനിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ്
ഡിസൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ക്ക് തുടക്കമിടേണ്ടതുണ്ടെന്ന് അദ്ദേഹം ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന സ്ഥാപന
ത്തില്‍ ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ വിഷയങ്ങളിലുള്ള ബിരുദ ബിരുദാനന്തര
ബിരുദ കോഴ്സുകള്‍ ഉണ്ടാകും. അര്‍ബന്‍ പ്ലാനിങ്ങില്‍ ബിരുദാനന്തര
ബിരുദ കോഴ്സും, ഈ മേഖലയിലുള്ള ഗവേഷണം ത്വരിതപ്പെടുത്തുന്നതിന്
വേണ്ടിയുള്ള സൗകര്യങ്ങളും ഇതിനനുന്ധമായി ഒരുക്കണമെന്നും
നിര്‍ദേശമുണ്ട്.
കേരള സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളിലെ എഞ്ചിനീയര്‍മാര്‍ക്കും ആര്‍ക്കിടെ
ക്റ്റുകള്‍ക്കുമായി ഓറിയന്‍റേഷന്‍ കോഴ്സുകളും ഇതോടൊപ്പം ആരംഭി
ക്കും. ഇതിനായി 1 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് നീക്കി
വച്ചിരിക്കുന്നത്.
സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ
പുതിയൊരു വാസ്തു കലാലയം സ്ഥാപിക്കപ്പെടുമ്പോള്‍ ഗവേഷണ
സാധ്യതകള്‍ ഏറും എന്നതിനൊപ്പം സംസ്ഥാനത്തെ അടിസ്ഥാന
സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും എന്നത് പ്രതീക്ഷ
ഉണര്‍ത്തുന്നു. കേരളത്തിന്‍റെ ഭൂപ്രകൃതിയും ഇവിടുത്തെ സവിശേഷമായ
സാമ്പത്തിക സാഹചര്യങ്ങളും ഒരുപോലെ പരിഗണിച്ചുകൊണ്ട് സംസ്ഥാന
ത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഉതകുന്ന ഒരു മികച്ച ചുവടുവെപ്പ് ആയിരിക്കും
ഈ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പ്രത്യാശിക്കാം.
Text by അഞ്ജലി എസ് പണിക്കര്‍ For : Designer Publications..